Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനിൽ 3000 വർഷം...

പാകിസ്താനിൽ 3000 വർഷം പഴക്കമുള്ള നഗരം കണ്ടെത്തി

text_fields
bookmark_border
bazeera-151119.jpg
cancel

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്​താനിൽ 3000 വർഷം പഴക്കമുള്ള നഗരത്തി​​​െൻറ അവശിഷ്​ടങ്ങൾ കണ്ടെത്തി. അലക്​സാണ്ടർ ച ക്രവർത്തിയുടെ കാലത്തുണ്ടായിരുന്ന നഗരമാണിതെന്നാണ്​ കരുതുന്നത്​. പാകിസ്​താനിലെയും ഇറ്റലിയിലെയും പുരാവസ്​തു ഗവേഷകരാണ്​ നഗരം കണ്ടെത്തിയത്​. ഖൈബർ പഖ്​തൂൻഖ്വ പ്രവിശ്യയിലെ സ്വാത്​ താഴ്​വരയിലാണ്​ ബസീറ എന്നുപേരുള്ള നഗരം.

5000 വർഷം പഴക്കമുള്ള നാഗരിഗതക്കും കരകൗശല ഉൽപന്നങ്ങൾക്കും വിഖ്യാതമാണിവിടം. ബി.സി 326ൽ സൈന്യവുമായി സ്വാത്​ താഴ്​വര കീഴടക്കിയ അലക്​സാണ്ടർ ഇവിടെ ബസീറ എന്ന നഗരവും കോട്ടയും പണിയുകയായിരുന്നുവെന്നാണ്​ ചരിത്രകാരന്മാർ കരുതുന്നത്​. അലക്​സാണ്ടർ ഇവിടെ എത്തുന്നതിനു മുമ്പ്​ ഇവിടെ ജീവിച്ചിരുന്ന വിഭാഗത്തി​​​െൻറ ചില അവശിഷ്​ടങ്ങളും ലഭിച്ചിട്ടുണ്ട്​.

ഇന്തോ-ഗ്രീക്ക്​, ബുദ്ധമത വിഭാഗങ്ങളും മുസ്​ലിംകളുമാണ്​ അലക്​സാണ്ടറിനു മുമ്പ്​ സ്വാത്​ താഴ്​വരയിൽ താമസിച്ചിരുന്നത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsbazeeraold city found
News Summary - 5000 year old city found in pakisthan
Next Story