Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2019 4:20 PM GMT Updated On
date_range 27 March 2019 4:20 PM GMTസിംഗപ്പൂരിലെ ആഡംബര ഹോട്ടലിൽ തീപിടിത്തം; 500 പേരെ ഒഴിപ്പിച്ചു
text_fieldsസിംഗപ്പൂർ: സിംഗപ്പൂരിലെ ആഡംബര ഹോട്ടലിൽ അഗ്നിബാധയുണ്ടായതിനെ തുടർന്ന് 500 പേരെ ഒ ഴിപ്പിച്ചു. ഒാർച്ചഡ് റോഡിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിൽനിന്ന് പുകയുയരുന്നതിെൻറ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. തീപിടിത്തം നിയന്ത്രണവിധേയമായതായി പ്രതിരോധസേന അറിയിച്ചു. കെട്ടിടത്തിലെ രണ്ടാംനിലയിലെ അടുക്കളയിലെ സ്റ്റൗവിൽനിന്നാണ് തീപടർന്നതെന്നു കരുതുന്നു.
സംഭവത്തിൽ ആർക്കും പരിക്കില്ല. ഈ വർഷം രണ്ടാം തവണയാണ് സിംഗപ്പൂരിൽ ആഡംബര ഹോട്ടലിൽ അഗ്നിബാധയുണ്ടാകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കാൽടൺ ഹോട്ടലിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് 1000 പേരെയാണ് ഒഴിപ്പിച്ചത്.
Next Story