സുരക്ഷ ജീവനക്കാരന്‍റെ കുത്തേറ്റ്​ ചൈനയിൽ 40 വിദ്യാർഥികൾക്ക്​ പരിക്ക്

  • പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ​ല്ലാം ആ​റു വ​യ​സ്സി​ന്​ താ​ഴേ​യു​ള്ള​വ​രാ​ണെ​ന്ന്​ ചൈ​നീ​സ്​ ഡെ​യ്​​ലി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു

01:13 AM
05/06/2020
പരിക്കേറ്റ കുട്ടികളെ സ്​കൂളിൽ നിന്ന്​ പുറത്തേക്ക്​ കൊണ്ടുവരുന്നു

ബീ​ജി​ങ്​: ചൈ​ന​യി​ൽ പ്രൈ​മ​റി സ്​​കൂ​ളി​ൽ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​​െൻറ ക​ത്തി​ക്കു​ത്തേ​റ്റ്​  40 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നി​ര​വ​ധി ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രു​ടെ നി​ല​ ഗു​രു​ത​ര​മാ​ണ്. സ്വ​യം ഭ​ര​ണ പ്ര​ദേ​ശ​മാ​യ ഗോ​ങ്​​സി സു​വാ​ങ്ങി​ലെ വു​ഷു ന​ഗ​ര​ത്തി​ലെ വാ​ങ്​​ഫു ടൗ​ൺ സെ​ൻ​ട്ര​ൽ പ്രൈ​മ​റി സ്​​കൂ​ളി​ൽ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 8.30നാ​ണ്​ സം​ഭ​വം.

പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ​ല്ലാം ആ​റു വ​യ​സ്സി​ന്​ താ​ഴേ​യു​ള്ള​വ​രാ​ണെ​ന്ന്​ ചൈ​നീ​സ്​ ഡെ​യ്​​ലി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. വി​ദ്യാ​ർ​ഥി​ക​ളെ അ​ക്ര​മ​കാ​രി​യി​ൽ നി​ന്ന്​ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​ം പ​രി​ക്കേ​റ്റ​ത്. 

50കാ​ര​നാ​യ ലി ​ഷി​വോ​മി​ൻ ആ​ണ്​ പ്ര​തി​യെ​ന്ന്​​ വാ​ങ്​​ഫു ന​ഗ​ര ഭ​ര​ണ​കൂ​ട​ത്തെ ഉ​ദ്ധ​രി​ച്ച്​ ഹോ​​ങ്കോ​ങ്​ ആ​സ്​​ഥാ​നാ​മാ​യ സൗ​ത്​ ചൈ​ന മോ​ണി​ങ്​ പോ​സ്​​റ്റ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. പ്ര​തി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്​​. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ സെ​ൻ​ട്ര​ൽ ചൈ​ന​യി​ലെ പ്രൈ​മ​റി സ്​​കൂ​ളി​ലും സ​മാ​ന അ​ക്ര​മം ന​ട​ന്നി​രു​ന്നു. അ​ന്ന്​ എ​ട്ട്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​​ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടു​ക​യും ര​ണ്ട്​ കു​ട്ടി​ക​ൾ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Loading...
COMMENTS