ലാഹോറിൽ സൂഫി ദർഗക്കടുത്ത് സ്ഫോടനം: പത്ത് മരണം
text_fieldsലാഹോർ: പാകിസ്താൻ നഗരമായ ലാഹോറിലെ സൂഫി ദർഗയിലുണ്ടായ സ്ഫോടനത്തിൽ പത്ത്പേർക്ക് ദാരുണാന്ത്യം. ദാത്ത ദർബ ാർ എന്നറിയപ്പെടുന്ന സൂഫി ദർഗയിലെ സ്ത്രീകളുടെ പ്രവേശന കവാടത്തിന് അടുത്തായി പാർക്ക് ചെയ്തിരുന്ന രണ്ട് പൊലീസ് വാഹനങ്ങൾക്ക് സമീപമാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ അഞ്ച് പേരും പൊലീസുകാരാണ്.
സംഭവത്തിൽ 15ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പൊലീസ് വാനിൽ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാകിസ്താനിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് ലാഹോർ. 11ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച സൂഫി ദർഗ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ദർഗകളിലൊന്നാണ്.
2010ൽ ഇതേ ദർഗ ലക്ഷ്യമാക്കി സ്ഫോടനം നടന്നിട്ടുണ്ട്. അന്നുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് 40 പേരായിരുന്നു. വലിയ പൊലീസ് സന്നാഹം വിന്യസിച്ച മേഖലയിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ആക്രമത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.