സിറിയയിൽ 33 തുർക്കി സൈനികർ കൊല്ലപ്പെട്ടു
text_fieldsഡമസ്കസ്: സിറിയൻ നഗരമായ ഇദ്ലിബിൽ വിമതർക്കൊപ്പം നിലയുറപ്പിച്ച തുർക്കി സേന ക്കുനേരെ വ്യോമാക്രമണം. പ്രസിഡൻറ് ബശർ അൽ അസ്സദിെൻറ ഔദ്യോഗിക സേന നടത്തിയ ആക്രമ ണത്തിൽ 33 തുർക്കി സൈനികർ കൊല്ലപ്പെട്ടു. വിമതരെ തുരത്താൻ പോരാട്ടം ശക്തമാക്കിയ സിറി യൻ സർക്കാറിന് പിന്തുണയുമായി രംഗത്തുള്ള റഷ്യക്ക് ആക്രമണത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമല്ല.
സംഘർഷം തുടരുന്നത് 2011നുശേഷമുള്ള ഏറ്റവും വലിയ പലായനത്തിനും ദുരിതങ്ങൾക്കും കാരണമാകുമെന്ന യു.എൻ മുന്നറിയിപ്പിനിടെയാണ് ആക്രമണം. സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ യൂറോപ്പിലേക്ക് തങ്ങളുടെ രാജ്യം വഴി പലായനം നടത്തുന്നവരെ ഇനി തടയില്ലെന്ന് തുർക്കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ യൂറോപ്യൻ രാജ്യങ്ങളുമായി ഒപ്പുവെച്ച കരാറിെൻറ അടിസ്ഥാനത്തിലായിരുന്നു തുർക്കി അതിർത്തികൾ വഴി പലായനം അവസാനിപ്പിച്ചത്. ഇത് വീണ്ടും അനുവദിക്കുന്നതോടെ പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽനിന്ന് ഓടുന്നവർക്ക് യൂറോപ്പിലെ വാതിലുകൾ വീണ്ടും തുറന്നുകിട്ടും.
അതേസമയം, ബശർ അൽ അസ്സദിന് പിന്തുണ ഉറപ്പാക്കുന്നതിെൻറ ഭാഗമായി റഷ്യയുടെ രണ്ടു യുദ്ധക്കപ്പലുകൾ സിറിയൻ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തുർക്കിയോടു ചേർന്നുള്ള ബോസ്ഫറസ് കടലിടുക്ക് വഴിയാണ് ഇവ അതിർത്തികൾ കാക്കാൻ എത്തുന്നത്.
ആഴ്ചകളായി സിറിയയിലെ യുദ്ധമേഖലകളിൽ സജീവമായ തുർക്കി പുതിയ ആക്രമണത്തിന് പ്രതികാരമായി പ്രസിഡൻറ് ബശർ അൽ അസ്സദുമായി നേരിട്ട് യുദ്ധത്തിനിറങ്ങുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇദ്ലിബിൽ മാത്രം നിലവിൽ 10 ലക്ഷത്തിലേറെ പേർ ഭവനരഹിതരാണ്.
വിമതർക്ക് മേൽക്കൈയുണ്ടായിരുന്ന മേഖലയിൽ കഴിഞ്ഞ ഡിസംബറോടെ ബശർ സേന ആധിപത്യം ഉറപ്പാക്കിയിട്ടുണ്ട്.
ഇദ്ലിബിൽ തുർക്കിയുെട ആയിരക്കണക്കിന് സൈനികർ അത്യാധുനിക യുദ്ധോപകരണങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
