ശിയ പള്ളിയിൽ തിക്കിലും തിരക്കിലും പെട്ട്​ 31 മരണം

21:49 PM
10/09/2019

ബാഗ്​ദാദ്​: മുഹർറം ആചരണത്തോടനുബന്ധിച്ച്​ ഇറാഖിലെ കർബല നഗരത്തിലെ ശിയാ പള്ളിയിലുണ്ടായ തിക്കിലും തിരക്കിലും 31 തീർഥാടകർ മരിച്ചു. നൂറിലേറെ പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ്​ സാധ്യത.

മുഹർറം ആചരണത്തിനിടെ സമീപ കാലത്ത്​ രാജ്യത്തുണ്ടായ ഏറ്റവും വലിയ അപകടമാണിത്​. നടപ്പാത തകർന്നതാണ്​ അപകടകാരണമെന്ന്​ പറയുന്നു. 

Loading...
COMMENTS