കാബൂളിൽ ടി.വി ചാനലിനുനേരെ ആക്രമണം; ഒരു മരണം
text_fieldsകാബൂൾ:കാബൂൾ: കാബൂളിലെ ടെലിവിഷൻ ചാനലിനു നേരെ ആക്രമണം. സ്വകാര്യ ടെലിവിഷൻ ചാനലായ ശംശാദിനു നേരെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി മൂന്നുപേർ ചാനൽ കെട്ടിടത്തിലേക്ക് അതിക്രമിച്ചുകടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് യൂനിഫോം ധരിച്ചാണ് ആക്രമികളെത്തിയത്. ആക്രമികളെ നേരിടുന്നതിനിടെ സുരക്ഷ ഗാർഡുകളിലൊരാൾ കൊല്ലപ്പെട്ടു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു. ആക്രമണം നടത്തിയത് താലിബാനാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം താലിബാൻ നിഷേധിച്ചു. മാധ്യമപ്രവർത്തകർക്ക് ജോലിചെയ്യാൻ ഏറ്റവും അപകടമുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ.
സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ചിട്ടതിന് ശേഷം കെട്ടിടത്തിനുള്ളിൽ കയറിയ അക്രമികൾ ഗ്രനേഡ് എറിയുകയും ജീവനക്കാർക്ക് നേരെ നിറയൊഴിക്കുകയും ചെയ്തുവെന്ന് രക്ഷപെട്ട റിപ്പോർട്ടർ ഫൈസൽ സാലന്ദ് പറഞ്ഞു. പാഷ്തോ ഭാഷയിൽ സംപ്രേഷണം നടത്തുന്ന ചാനലാണ് ഷംസാദ് ടി.വി.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ താലിബാന്റെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയുമടക്കം നിരവധി ആക്രമണങ്ങളാണ് കാബൂളിൽ ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 12 വയസുള്ള ചാവേർ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചത്. കഴിഞ്ഞ മേയിൽ കിഴക്കൻ അഫ്ഗാൻ നഗരമായ ജലാലാബാദിലെ ടെലിവിഷൻ-റേഡിയോ സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തിൽ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ സൈനീക വാഹനത്തിനു നേരെ വന്ന ചവേർ പൊട്ടി തെറിച്ച് 15 പേരായിരുന്നു കൊല്ലപ്പെട്ടത്. 2016ൽ വിവിധ ആക്രമണങ്ങളിൽ 13 മാധ്യമപ്രവർത്തകരുടെ ജീവനാണ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
