Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിൽ ബസ്​...

പാകിസ്​താനിൽ ബസ്​ താഴ്​ചയിലേക്ക്​ മറിഞ്ഞ്​ 27 മരണം

text_fields
bookmark_border
accident
cancel

ലാഹോർ​: പാകിസ്​താനിലെ പഞ്ചാബ്​ പ്രവിശ്യയിൽ ബസ്​ താഴ്​ചയിലേക്ക്​ മറിഞ്ഞ്​ 27 പേർ മരിച്ചു. 70 ഒാളം പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റ 13 പേരുടെ നില ഗുരുതരമാണ്​. ഇവരെ റാവൽപിണ്ടിയിലെ ആശുപത്രിയിലേക്ക്​ മാറ്റി. 

ബുധനാഴ്​ച അർദ്ധരാത്രി കോഹത്തിൽ നിന്നും റായ്​വിന്ദിലേക്ക്​ പോയ ബസാണ്​ അപകടത്തിൽ പെട്ടത്​. ബസിൽ നൂറോളം യാത്രക്കാർ ഉണ്ടായിരുന്നു. കല്ലാർ കഹാർ ടൗണിന്​ സമീപമാണ്​ അപകടം നടന്നത്​. റായ്​വിന്ദിലെ പ്രാർത്ഥനാ സമ്മേളനത്തിന്​ പോകുന്നവരാണ്​ ബസിലുണ്ടായിരുന്നത്​. 

റായ്​വിന്ദിലേക്ക്​ ഇസ്​ലമാബാദ്​ ^ല​േഹാർ മോ​േട്ടാർവേയിലൂടെയാണ്​ ബസ്​ പോകേണ്ടിയിരുന്നത്​. എന്നാൽ കനത്ത മഞ്ഞുമൂലം ഇൗ റോഡ്​ രാത്രി 10 മണിക്ക്​ അടച്ചതിനാൽ ഡ്രൈവർ ഗ്രാൻഡ്​ ട്രക്ക്​ റോഡിലൂടെ ബസ്​ തിരിച്ചുവിടുകയായിരുന്നു. പരിചയമില്ലാത്ത റോഡായതിനാലും അമിതവേഗതയിൽ ആയിരുന്നതിനാലും ചരിവിലൂടെ കടന്നുപോകു​േമ്പാൾ  ബസ്​ താഴേക്ക്​ പതിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentworld newsmalayalam newsravinePunjab province
News Summary - 27 killed, 69 injured as bus falls into ravine in Pakistan’s Punjab province- India news
Next Story