പാകിസ്താനിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 27 മരണം
text_fieldsലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു. 70 ഒാളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരുടെ നില ഗുരുതരമാണ്. ഇവരെ റാവൽപിണ്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച അർദ്ധരാത്രി കോഹത്തിൽ നിന്നും റായ്വിന്ദിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ നൂറോളം യാത്രക്കാർ ഉണ്ടായിരുന്നു. കല്ലാർ കഹാർ ടൗണിന് സമീപമാണ് അപകടം നടന്നത്. റായ്വിന്ദിലെ പ്രാർത്ഥനാ സമ്മേളനത്തിന് പോകുന്നവരാണ് ബസിലുണ്ടായിരുന്നത്.
റായ്വിന്ദിലേക്ക് ഇസ്ലമാബാദ് ^ലേഹാർ മോേട്ടാർവേയിലൂടെയാണ് ബസ് പോകേണ്ടിയിരുന്നത്. എന്നാൽ കനത്ത മഞ്ഞുമൂലം ഇൗ റോഡ് രാത്രി 10 മണിക്ക് അടച്ചതിനാൽ ഡ്രൈവർ ഗ്രാൻഡ് ട്രക്ക് റോഡിലൂടെ ബസ് തിരിച്ചുവിടുകയായിരുന്നു. പരിചയമില്ലാത്ത റോഡായതിനാലും അമിതവേഗതയിൽ ആയിരുന്നതിനാലും ചരിവിലൂടെ കടന്നുപോകുേമ്പാൾ ബസ് താഴേക്ക് പതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
