ഹാഫീസ് സഇൗദിെൻറ വീട്ടുതടങ്കൽ നീട്ടി
text_fieldsലാഹോർ: മുംബൈ സ്ഫോടന കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫീസ് സഇദിെൻറ വീട്ടുതടങ്കൽ നീട്ടി. തടങ്കൽ മുപ്പത് ദിവസത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം. പാകിസ്തിനിലെ ജുഡീഷ്യൽ റിവ്യൂ ബോർഡിേൻറതാണ് നടപടി. എന്നാൽ സഇൗദിെൻറ നാല് കൂട്ടുപ്രതികളുടെ വീട്ടുതടങ്കൽ നീട്ടാൻ കോടതി തയാറായിട്ടില്ല.
സഇൗദിെൻറ കൂട്ടുപ്രതികളായ അബ്ദുല്ല ഉബൈസ്, മാലിക് സഫർ ഇഖ്ബാൽ, അബ്ദുൽ റഹ്മാൻ ആബിദ്, ക്വാസി കാസിഫ് ഹുസൈൻ എന്നിവരുടെ വീട്ടുതടങ്കലാണ് കോടതി നീട്ടാതിരുന്നത്. ഒക്ടോബർ 24ന് നിലവിലെ വീട്ടുതടങ്കൽ തീരുേമ്പാൾ ഇവർക്ക് മോചിതരാവാം. സഇൗദിെൻറയും നാല് കൂട്ട് പ്രതികളുടെയും വീട്ടുതടങ്കൽ ആറ് മാസത്തേക്ക് നീട്ടണമെന്നായിരുന്നു പഞ്ചാബ് പ്രവിശ്യയിലെ അഭ്യന്തര മന്ത്രാലയത്തിെൻറ ആവശ്യം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
കർശന സുരക്ഷ സംവിധാനങ്ങളോടെയാണ് സഇൗദിനെ കോടതിയിൽ ഹാജരാക്കിയത്. അദ്ദേഹത്തിെൻറ അനുയായികളും കോടതിയിലെത്തിയിരുന്നു. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ നിയമമനുസരിച്ചാണ് സഇൗദിനെയും കൂട്ടാളികളെയും വീട്ടുതടങ്കലിലാക്കിയത്. അതേ സമയം, ഇവർക്കെതിരെ കുറ്റപ്പത്രം സമർപ്പിക്കാൻ വൈകിയതിെൻറ പേരിലാണ് മറ്റ് പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ചത്. സഇൗദിനെതിരെ കുറ്റപ്പത്രം സമർപ്പിച്ചില്ലെങ്കിൽ ഇയാളെ വിട്ടയക്കേണ്ടി വരുമെന്ന് കോടതി നേരത്തെ സർക്കാറിന് മുന്നറിയിപ്പ് നൽകി.
