ഹാഫിസ് സഈദിെൻറ ബന്ധു അറസ്റ്റിൽ
text_fieldsഇസ്ലാമാബാദ്: ജമാഅത്തുദ്ദഅ്വ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരന ുമായ ഹാഫിസ് മുഹമ്മദ് സഈദിെൻറ അടുത്ത ബന്ധു അബ്ദുൽ റഹ്മാൻ മാക്കി അറസ്റ്റിൽ. വി ദ്വേഷപ്രസംഗത്തിനും ഭീകരസംഘടനകൾക്കെതിരായ സർക്കാർ നടപടികളെ വിമർശിച്ചതിനുമാണ് അറസ്റ്റെന്ന് പാക് പൊലീസ് വ്യക്തമാക്കി.
ജമാഅത്തുദ്ദഅ്വയുടെ രാഷ്ട്രീയ-അന്താരാഷ്ട്രകാര്യ വിഭാഗത്തിെൻറ തലവനും പോഷകസംഘടനയായ ഫലാഹി ഇൻസാനിയത്തിെൻറ ചുമതലയും മാക്കിക്കായിരുന്നു. നിരോധിത ഭീകരസംഘടനകൾക്കെതിരായ സർക്കാർ നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് പാക് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. മാക്കിയെ യു.എസ് സ്റ്റേറ്റ് ഡിപാർട്മെൻറ് പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.