Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ബൂ​ളി​ൽ ഇ​ര​ട്ട...

കാ​ബൂ​ളി​ൽ ഇ​ര​ട്ട ചാ​വേ​ർ സ്ഫോ​ട​നം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 29 മ​ര​ണം

text_fields
bookmark_border
കാ​ബൂ​ളി​ൽ ഇ​ര​ട്ട ചാ​വേ​ർ സ്ഫോ​ട​നം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 29 മ​ര​ണം
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​ൻ ത​ല​സ്​​ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ഇ​ര​ട്ട ചാ​വേ​ർ സ്​​ഫോ​ട​നം. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 29 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 49 പേ​ര്‍ക്ക്​ പ​രി​ക്കേ​റ്റു. ഫ്ര​ഞ്ച് വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ.​എ​ഫ്.​പി​യി​ലെ മു​തി​ർ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ ഷാ ​മ​റാ​യി ഉ​ൾ​പ്പെ​ടെ 10​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ മ​രി​ച്ച​ത്. 

shah
ഷാ ​മ​റാ​യി
 

ആ​ക്ര​മ​ണ​ത്തി​​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ​െഎ.​എ​സ്​ ഏ​റ്റെ​ടു​ത്തു. നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​റേ​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. 20 മി​നി​റ്റി​നു​ശേ​ഷം അ​ടു​ത്ത സ്​​ഫോ​ട​ന​വും ന​ട​ന്നു. ഇ​ത്ത​വ​ണ സ്​​ഫോ​ട​ന​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യു​മാ​ണ്​ ആ​ക്ര​മി ല​ക്ഷ്യ​മി​ട്ട​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വേ​ഷം ധ​രി​ച്ചാ​ണ്​ ഇ​യാ​ൾ ആ​​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ് വ​ക്താ​വ് കാ​ബു​ൾ ഹ​ഷ്മ​ത് പ​റ​ഞ്ഞു.

ആ​ദ്യ​സ്ഫോ​ട​ന​ത്തി​​​​െൻറ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​മാ​ണ്​ ഷാ ​മ​റാ​യി​യു​ടെ ജീ​വ​നെ​ടു​ത്ത​ത്.  ബൈ​ക്കി​ൽ ഘ​ടി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ആ​ദ്യ സ്ഫോ​ട​ന​ത്തി​ന് ഇ​ട​യാ​ക്കി​യ ബോം​ബ്. കാ​ബൂ​ളി​ൽ വോ​ട്ടേ​ഴ്സ് ര​ജി​സ്ട്രേ​ഷ​ൻ സ​​​െൻറ​റി​ൽ 60 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​നം ന​ട​ന്ന് ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ഴാ​ണ് പു​തി​യ സം​ഭ​വം. 

ഒ​ക്ടോ​ബ​റി​ൽ പാ​ർ​ല​മ​​​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശ​മാ​ണ് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യി​രു​ന്ന​ത്. 1996ൽ ​എ.​എ​ഫ്.​പി​യി​ൽ ഡ്രൈ​വ​റാ​യാ​ണ്​ ഷാ ​മ​റാ​യി ജോ​ലി ആ​രം​ഭി​ച്ച​ത്. താ​ലി​ബാ​ൻ അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​തോ​ടെ ഫോ​ട്ടോ​ഗ്ര​ഫി​യും ആ​രം​ഭി​ച്ചു. 2001ലെ ​യു.​എ​സ് അ​ധി​നി​വേ​ശ​ത്തി​​​​െൻറ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും മ​റാ​യി ന​ൽ​കി. 

ahmed shah

2002ൽ ​മു​ഴു​വ​ൻ സ​മ​യ ഫോ​ട്ടോ സ്ട്രി​ങ്ങ​ർ ആ​യി ചു​മ​ത​ല​യേ​റ്റു. വ​ൺ ടി.​വി​യു​ടെ​യും ടോ​ളോ ന്യൂ​സി​​​​െൻറ​യും ജ​ഹാ​ൻ ടി.​വി​യു​ടെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ മ​രി​ച്ച മ​റ്റു​ള്ള​വ​ർ.  കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ബി.​ബി.​സി റി​പ്പോ​ർ​ട്ട്​ അ​ഹ്​​മ​ദ്​ ഷാ​യു​മു​ണ്ടെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചു. 

സൈ​നി​ക വാ​ഹ​ന​ത്തി​നുനേ​രെ ചാ​വേ​റാ​ക്ര​മ​ണം; 11 കു​ട്ടി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ:  തെ​ക്ക​ൻ അ​ഫ്ഗാ​നി​സ്​​ഥാ​നി​ൽ വി​ദേ​ശ സൈ​നി​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ 11 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. വി​ദേ​ശ, അ​ഫ്ഗാ​ൻ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ള്‍പ്പെ​ടെ 16 പേ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍‌ പ​രി​ക്കേ​റ്റു. കാ​ന്ത​ഹാ​റി​​​​െൻറ തെ​ക്ക​ൻ പ്ര​വി​ശ്യ​യി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച  കാ​റു​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 
പ​രി​ക്കേ​റ്റ​വ​രി​ൽ അ‍ഞ്ച് റു​മേ​നി​യ​ൻ സൈ​നി​ക​രും ര​ണ്ട് അ​ഫ്ഗാ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യി കാ​ന്ത​ഹാ​ർ ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് സ​യി​ദ് അ​സീ​സ് അ​ഹ്​​മ​ദ് അ​സീ​സി വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. കാ​ന്ത​ഹാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​നാ​ണ് റു​മേ​നി​യ​ൻ സൈ​നി​ക​രെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newskabul blastmalayalam news
News Summary - 21 killed in explosions in Kabul, photojournalist among dead-World news
Next Story