Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖില്‍ ഐ.എസ് ചാവേര്‍ ...

ഇറാഖില്‍ ഐ.എസ് ചാവേര്‍ പൊട്ടിത്തെറിച്ച് ആറു മരണം

text_fields
bookmark_border
ഇറാഖില്‍ ഐ.എസ് ചാവേര്‍ പൊട്ടിത്തെറിച്ച് ആറു മരണം
cancel

ബഗ്ദാദ്:  ഇറാഖി തലസ്ഥാനമായ ബഗ്ദാദിലെ ഇസ്കാന്‍ മേഖലയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായി ഇറാഖ് സുരക്ഷാ വക്താവ് അറിയിച്ചു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. വടക്കന്‍ നഗരമായ തിക്രീതില്‍ രണ്ടു ദിവസം മുമ്പ് തോക്കും ബോംബും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസിന്‍െറ അധീനതയിലുള്ള മൂസില്‍ നഗരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇറാഖി സേന. 2014ല്‍ ഐ.എസ് പിടിച്ചെടുത്ത പല നഗരങ്ങളും സൈന്യം തിരിച്ചുപിടിച്ചിരുന്നു.

 

Show Full Article
TAGS:iraq bomb blast 
Next Story