Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭയാര്‍ഥി ബോട്ട് ദുരന്തം; മരണം 148
text_fieldsbookmark_border
കൈറോ: ഈജിപ്ഷ്യന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 148 ആയി. ഇതുവരെ 53 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അമിതമായി ആളുകളെ കുത്തിനിറച്ചതാണ് അപകടത്തിനിടയാക്കിയതെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു. അപകടം നടക്കുമ്പോള്‍ 450 അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. 163 പേരെ തീരദേശസേന രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഇറ്റലിയില്‍ നിന്നുള്ള മല്‍സ്യബന്ധനബോട്ടുകള്‍ ഈജിപ്ഷ്യന്‍ തീരത്തത്തെിയിട്ടുണ്ട്. സിറിയ, എറിത്രിയ, എത്യോപ്യ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. അതിനിടെ, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
