Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയന്‍ ദൗത്യസംഘത്തിന് നേരെ വീണ്ടും ആക്രമണം

text_fields
bookmark_border
സിറിയന്‍ ദൗത്യസംഘത്തിന് നേരെ വീണ്ടും ആക്രമണം
cancel

ബെയ്റൂത്: സിറിയയില്‍ സന്നദ്ധസംഘത്തിനുനേരെ വീണ്ടും ആക്രമണം. ആക്രമണത്തില്‍ മെഡിക്കല്‍ സംഘത്തില്‍പെട്ട നാലുപേര്‍ കൊല്ലപ്പെട്ടു. യൂനിയന്‍ ഓഫ് സിറിയന്‍ മെഡിക്കല്‍ റിലീഫ് ഓര്‍ഗനൈസേഷനിലെ നാലുപേരാണ് മരിച്ചത്. അതിനിടെ, സിറിയയിലെ അലപ്പോയില്‍ തിങ്കളാഴ്ച യു.എന്‍ ദൗത്യസംഘത്തിനു നേരെയുണ്ടായ ആക്രമണത്തിന് റഷ്യ മറുപടി പറയേണ്ടിവരുമെന്ന് യു.എസ് താക്കീതുതല്‍കി.

മാനുഷിക ദുരന്തമെന്നാണ് സംഭവത്തെ വൈറ്റ്ഹൗസ് വിശേഷിപ്പിച്ചത്. ആക്രമണം നടത്തിയത് രണ്ടു റഷ്യന്‍ വിമാനങ്ങളാണെന്ന് ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തില്‍ യു.എസ് അധികൃതര്‍ വെളിപ്പെടുത്തി.
എന്നാല്‍, ആക്രമണത്തിന്‍െറ ഉത്തരവാദിത്തം റഷ്യ നിഷേധിച്ചിരുന്നു. യു.എന്‍ ദൗത്യസംഘത്തിനു നേരെയുണ്ടായത് വ്യോമാക്രമണമല്ളെന്നും റഷ്യ പ്രതികരിച്ചു. ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. അലപ്പോയിലേക്ക് മരുന്നും ഭക്ഷണസാധനങ്ങളുള്‍പ്പെടെ അവശ്യസാധനങ്ങളുമായി പോവുകയായിരുന്ന ട്രക്കുകള്‍ക്കുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story