Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതായ്ലന്‍ഡില്‍...

തായ്ലന്‍ഡില്‍ ബോട്ടപകടത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
തായ്ലന്‍ഡില്‍ ബോട്ടപകടത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു
cancel

ബാങ്കോക്: തായ്ലന്‍ഡിലെ ചാവോ ഫ്രയ നദിയില്‍ തീര്‍ഥാടകരെ വഹിച്ചു പോവുകയായിരുന്ന ബോട്ട് അപകടത്തില്‍പെട്ട് 18 പേര്‍ കൊല്ലപ്പെടുകയും 12പേരെ കാണാതാവുകയും ചെയ്തു. പുരാതന നഗരത്തിന് സമീപത്തെ പുഴയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദേശികളാരും ഉള്‍പ്പെട്ടിട്ടില്ളെന്ന് അധികൃതര്‍ അറിയിച്ചു.

കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നൂറോളം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് കരുതുന്നത്. പലരും നീന്തി രക്ഷപ്പെടുകയായിരുന്നു. ചിലരെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. 44പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.

 

Show Full Article
TAGS:china 
Next Story