Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചേരി ചേരാ ഉച്ചകോടിയിൽ...

ചേരി ചേരാ ഉച്ചകോടിയിൽ കശ്​മീർ വിഷയം പാകിസ്​താൻ ഉന്നയിച്ചു

text_fields
bookmark_border
ചേരി ചേരാ ഉച്ചകോടിയിൽ കശ്​മീർ വിഷയം പാകിസ്​താൻ ഉന്നയിച്ചു
cancel

കരാക്കസ്​: വെനിസ്വേലയിൽ നടക്കുന്ന ചേരി ചേരാ ഉച്ചകോടിയിൽ  (നാം) കശ്​മീർ വിഷയം പാകിസ്​താൻ വീണ്ടും ഉന്നയിച്ചു. പാകിസ്താൻ വിദേശകാര്യ സുരക്ഷാ ഉപദേഷ്​ടാവ്​ സർതാജ്​ അസീസാണ്​ ഇക്കാര്യം ഉന്നയിച്ചത്​. ​യു.എൻ രക്ഷാ കൗൺസിൽ നിർദേശത്തോടെയുള്ള പരിഹാര നടപടികൾ കശ്​മീർ വിഷയത്തിൽ സ്വീകരിക്കാതെ തെക്കൻ ഏഷ്യയിൽ സമാധാനം കൈവരില്ലെന്ന്​ അസീസ്​ പറഞ്ഞു. സ്വയം നിർണയാവകാശമെന്ന അന്യാധീനപ്പെട്ട അവകാശത്തിനായി കശ്​മീരികൾ  കാത്തിരിക്കുകയാണ്​. ദീർഘകാലമായി യു.എന്നിന്​ മുന്നിലുള്ള വിഷയങ്ങളാണ്​ കശ്​മീരും ഫലസ്​തീനും. നിഷ്​​കളങ്കരായ കശ്​മീരികളെ ഇന്ത്യ സൈനിക ശക്​തി ഉപയോഗിച്ച്​ അന്ധരും അംഗവൈകല്യമുള്ളവരുമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു​.

എല്ലാ രൂപത്തിലുള്ള ഭീകരവാദത്തെയും പാകിസ്​താൻ അപലപിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ പതിനായിരക്കണക്കിന്​ ജീവനുകൾ ഞങ്ങൾക്ക്​ നഷ്​ടപ്പെട്ടിട്ടുണ്ട്​. ഇക്കാര്യത്തിൽ ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലവും പ്രവർത്തനങ്ങൾ  ശക്തവും വിശാലവുമാണ്​. കഴിഞ്ഞ മൂന്ന്​ വർഷത്തിനിടെ ഭീകരതക്കെതിരെ വിജയകരമായി പോരാടുന്നതിൽ പാകിസ്​താൻ വിലയേറിയ അനുഭവങ്ങൾ നേടിയെടുത്തിട്ടുണ്ട്​. അത്​ ചേരി ചേരാ ഉച്ചകോടിയിലെ അംഗരാജ്യങ്ങളുമായി പങ്കുവെക്കാൻ തയ്യാറാണെന്നും സർതാജ്​ അഭിപ്രായപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir conflicts
Next Story