Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിൽ വെടിനിർത്തൽ...

സിറിയയിൽ വെടിനിർത്തൽ നീട്ടി; യു.എൻ സംഘത്തിന് സംഘർഷ മേഖലയിൽ കടക്കാനായില്ല

text_fields
bookmark_border
സിറിയയിൽ വെടിനിർത്തൽ നീട്ടി; യു.എൻ സംഘത്തിന് സംഘർഷ മേഖലയിൽ കടക്കാനായില്ല
cancel

ഡമാസ്​കസ്​: സിറിയയിൽ വിമതരും സർക്കാർ സൈന്യവുമായുള്ള വെടിനിർത്തൽ 48 മണിക്കൂർ നീട്ടിയതായി അമേരിക്കയും റഷ്യയും അറിയിച്ചു. ഇരുരാജ്യങ്ങളുടെയും മധ്യസ്​ഥതയിൽ നടന്ന ചർച്ചയിൽ നേരത്തെ വെടിനിർത്തലിന്​ ധാരണയായിരുന്നു​.

എന്നാൽ യു.എൻ ദുരിതാശ്വാസ സംഘത്തിന്​ ഇപ്പോഴും സിറിയയിൽ കടക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്​ പിന്നിൽ സിറിയന്‍ സര്‍ക്കാരാണെന്ന്​ ​െഎക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി. സിറിയയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ സഹായവസ്തുക്കള്‍ അലെപ്പോയില്‍ വിതരണം ചെയ്യുകയുള്ളൂവെന്നും യു.എന്‍ അറിയിച്ചു. അതേസമയം സിറിയയുമായോ യു.എന്നുമായോ ഏകോപനം നടത്താതെ തുര്‍ക്കിയില്‍ നിന്നുള്ള സഹായസംഘത്തിന് വിമത സ്വാധീന മേഖലയായ അല​പ്പോയിലേക്ക്​ പ്രവേശനമനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം സിറിയൻ വിദേശകാര്യമന്ത്രി പ്രതികരിച്ചിരുന്നു​.

അലപ്പോയിലേക്കുളള ദുരിതാശ്വാസ സംഘത്തി​ൽ 20 ട്രക്കുകള്‍ വീതമുള്ള രണ്ട് ദൗത്യസംഘമാണ്  അതിര്‍ത്തിയില്‍ കിടക്കുന്നത്. വെടിനിർത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിറിയയിലെ പലയിടങ്ങളിലും ആക്രമണങ്ങൾ റി​പ്പോർട്ട്​ ചെയ്​തിരുന്നു. ഇതാണ് സഹായ സംഘത്തിന് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമായത്. അഞ്ച്​ വര്‍ഷമായി സിറിയയില്‍ നടക്കുന്ന യുദ്ധത്തില്‍ മൂന്ന്​ ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും അനേകംപേര്‍ സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് യുഎന്നിന്‍റെ കണക്കുകള്‍.

 

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syria
Next Story