Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയിലേക്കുള്ള...

ഇന്ത്യയിലേക്കുള്ള ചരക്ക്​ നീക്കം തടയരു​െതന്ന്​ പാകിസ്​താനോട്​ അഫ്​ഗാനിസ്​താൻ

text_fields
bookmark_border
ഇന്ത്യയിലേക്കുള്ള ചരക്ക്​ നീക്കം തടയരു​െതന്ന്​ പാകിസ്​താനോട്​ അഫ്​ഗാനിസ്​താൻ
cancel

ഇസ്ലാമാബാദ് : ഇന്ത്യയുമായി വാഗ അതിര്‍ത്തിയിലൂടെയുള്ള ചരക്ക് നീക്കം തടയരുതെന്ന് പാകിസ്താനോട് അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെട്ടു. ചരക്ക് നീക്കം തടയുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ മധ്യേഷ്യന്‍ രാജ്യങ്ങളുമായി അഫ്ഗാനിസ്​താനിലൂടെയുള്ള പാകിസ്താന്റെ ചരക്ക് നീക്കം തടയുമെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കി. സീസണ്‍ സമയത്തടക്കം അഫ്ഗാന്റെ ചരക്ക് നീക്കം തടയുന്ന നടപടിയാണ് പാകിസ്താന്റേത്. ഇതുമൂലം അഫ്ഗാന്‍ വ്യാപാരികള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്.

 ഇനിയും ഇത് തുടരാനാകില്ല. പാകിസ്താന്‍ ഈ നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍, രാജ്യത്തിലൂടെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി പാകിസ്താന്‍ നടത്തുന്ന ചരക്ക് വ്യാപാരം അനുവദിക്കില്ലെന്നും അഫ്ഗാന്‍ പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ അട്ടാരിയിലേക്ക് നേരിട്ട് ചരക്കുകള്‍ എത്തിക്കുവാന്‍ വളരെക്കാലമായി അഫ്ഗാനിസ്​താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാകിസ്താന്‍ ഇതുവരെ ഇതിന് അനുമതി നല്‍കിയിട്ടില്ല.

 അഫ്ഗാനിസ്​താനില്‍ നിന്നുള്ള ചരക്കുകള്‍ പ്രത്യേകിച്ച് വിവിധ തരം പഴവര്‍ഗ്ഗങ്ങള്‍ വാഗ അതിര്‍ത്തിയില്‍ പാകിസ്താന്‍ തടയുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഇതുവഴി വന്‍നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടാകുന്നതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പത്തിക-വാണിജ്യ സഹകരണത്തിന് തടസ്സമാകുന്ന എല്ലാ സാങ്കേതികപ്രതിബന്ധങ്ങളും പരിഹരിക്കാനും അഷ്‌റഫ് ഗനി മേഖലയിലെ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navas shareefafganisthanashraf gani
Next Story