Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തര കൊറിയ...

ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

text_fields
bookmark_border
ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു
cancel

സിയൂൾ: ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. പ്രാദേശിക സമയം ഉച്ചക്ക് മൂന്നിന് ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തെ കടലിലാണ് പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സംയുക്ത സൈനിക മേധാവി അറിയിച്ചതായി യോനാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഹാങ്ഷൂവിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ദക്ഷിണ കൊറിയൻ നേതാക്കളും ചൈനീസ് നേതാക്കളും തമ്മിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനപരമായ നടപടി. യു.എൻ ഉപരോധം നേരിടുന്ന ഉത്തര കൊറിയക്ക് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്താൻ വിലക്കുണ്ട്. എന്നാൽ, ജനുവരിയിൽ നടത്തിയ നാലാമത്തെ ആണവ പരീക്ഷണത്തിനു ശേഷവും നിരവധി മിസൈൽ വിക്ഷേപണങ്ങൾ ഉത്തര കൊറിയ നടത്തിയിരുന്നു.

ജപ്പാൻ തീരം ലക്ഷ്യമിട്ട് മുങ്ങിക്കപ്പലുകളിൽ നിന്ന് തൊടുത്ത മിസൈൽ 500 കിലോമീറ്റർ പിന്നിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം സ്ഥിരീകരിച്ചു. ഇതിലൂടെ ഭൂഖണ്ഡാന്തര ആണവ മിസൈൽ പ്രയോഗിക്കാനുള്ള സാങ്കേതിക മികവ് ഉത്തരകൊറിയ നേടിയതായി സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south koreaNorth Korea
Next Story