‘ഇത് ഞങ്ങളുടെ രാജ്യം’ -ഒബാമയുടെ സംഘത്തോട് ചൈനീസ് ഉദ്യോഗസ്ഥന്‍
text_fieldsബെയ്ജിങ്: ജി20 ഉച്ചകോടിക്കായി ചൈനയിലത്തെിയ യു.എസ് പ്രതിനിധി സംഘവും ചൈനീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാഗ്വാദം. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമക്കൊപ്പമുള്ള മാധ്യമസംഘത്തെ നീല റിബണ്‍ കെട്ടിയ സ്ഥലത്തേക്ക് മാറ്റിനിര്‍ത്തണമെന്ന് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായിരുന്നു അസ്വാരസ്യങ്ങള്‍ക്കിടയാക്കിയത്.
ഒബാമയുടെ മാധ്യമപ്രവര്‍ത്തക വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ ഫോട്ടോ എടുക്കവെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടയുകയായിരുന്നു. തുടര്‍ന്ന് ‘ഇത് യു.എസ് വിമാനവും യു.എസ് പ്രസിഡന്‍റുമാണെന്ന’ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ പരാമര്‍ശം ചൈനീസ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചു.
‘ഇത് ഞങ്ങളുടെ രാജ്യമാണ്. ഞങ്ങളുടെ വിമാനത്താവളവും’ -ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. റിബണ്‍ ഉയര്‍ത്തി ഒബാമയുടെ അടുത്തേക്ക് പോകാന്‍ ശ്രമിച്ച യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസിനെയും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ബെന്‍ മറാഡ്സിനെയും ഉദ്യോഗസ്ഥര്‍ തടഞ്ഞു.
വാഗ്വാദം കൈയാങ്കളിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലത്തെിയപ്പോള്‍ അധികൃതര്‍ ഇടപെടുകയായിരുന്നു.
പിന്നീട് ഈ വിഷയത്തില്‍ പ്രതികരണവുമായി ഒബാമ രംഗത്തത്തെി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്യുമൊത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു ഒബാമ പ്രതികരിച്ചത്. മനുഷ്യാവകാശം, പത്രസ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാടാണ് പുലര്‍ത്തുന്നത്. ചൈനയില്‍ ആദ്യമായല്ല ഇത്തരം അനുഭവം. നയതന്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് ഒളിച്ചുവെക്കുന്നതല്ല യു.എസ് നയം.
വിദേശസഞ്ചാരങ്ങള്‍ക്ക് പോകുമ്പോള്‍ രാജ്യത്തിന്‍െറ ആദര്‍ശങ്ങള്‍ ഒളിച്ചുവെക്കാതെ പരസ്യപ്പെടുത്തുന്നതാണ് യു.എസ് നയം.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങളെക്കുറിച്ച് ഇതിലൂടെ വ്യക്തമായ ധാരണ ലഭിക്കും. ചൈനീസ് പ്രസിഡന്‍റുമായി ചര്‍ച്ച നടത്തുമ്പോഴും ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ പതിവാണ്.വിദേശ സന്ദര്‍ശന വേളകളില്‍ യു.എസ് പ്രസിഡന്‍റിനെ അനുഗമിക്കുന്ന വൈറ്റ്ഹൗസ് പ്രതിനിധികളുടെ എണ്ണത്തില്‍ ആതിഥേയരാജ്യങ്ങള്‍ അസ്വസ്ഥരാകുന്നതില്‍ അദ്ഭുതമില്ളെന്നും ഒബാമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
