Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധിനിവേശത്തിൽ ലോക...

അധിനിവേശത്തിൽ ലോക ചാമ്പ്യൻമാരാണ്​ ഇസ്രയേലെന്ന്​ മുൻ ​െഎ.ഡി.എഫ്​ കമാൻഡർ

text_fields
bookmark_border
അധിനിവേശത്തിൽ ലോക ചാമ്പ്യൻമാരാണ്​ ഇസ്രയേലെന്ന്​ മുൻ ​െഎ.ഡി.എഫ്​ കമാൻഡർ
cancel

ജറുസലേം: അധിനിവേശം നടത്തുന്നവരിൽ ലോക ചാമ്പ്യൻമാരാണ്​ ഇസ്രയേലെന്ന്​ മുൻ ​െഎ.ഡി.എഫ്​ (ഇസ്രായേൽ പ്രതിരോധ സേന)കമാൻഡർ ഷംനി. കഴിഞ്ഞ ദിവസം ഹെർസ്​ലിയയിൽ  ​െഎ.ഡി.എഫ്​ സ്​ഥാപനം സംഘടിപ്പിച്ച ​പരിപാടിയിലാണ്​ ഫലസ്​തീനുമേലുള്ള ഇ​സ്രാ​േയൽ അധിനിവേശത്തെ വിമർശിച്ചുകൊണ്ടുള്ള ഷംനിയുടെ പ്രസ്​താവന. അധിനിവേശത്തി​​െൻറ ചാമ്പ്യനും ജനറലുമായിരുന്നു ഞാൻ. വെസ്​റ്റ്​ ബാങ്കിലെ ദശലക്ഷക്കണക്കിന്​ ജനങ്ങളെ നിയന്ത്രിക്കുക വഴി ​െഎ.ഡി.എഫ്​ അവരുടെ പ്രാഥമിക ധർമത്തിൽ നിന്നും മാറിപ്പോയി. ഭീഷണികൾ നേരിടുന്നതിൽ അവർ ബുദ്ധിമുട്ടുന്നു. ആർമിയുടെ ആത്​മവിശ്വാസവും കഴിവും നഷ്​ടപ്പെട്ടു. രാഷ്​ട്രീയക്കാർക്ക്​ വേണ്ടിയുള്ള ആയുധമായി ​െഎഡിഎഫ്​ അധപതിച്ചു. 

സുരക്ഷതിത്വപരാമായ ആവശ്യം നിർവഹിക്കാത്തതുകൊണ്ടാണ്​ ഫലസ്​തീനുമായി ഒത്തുതീർപ്പിലെത്തുന്നതിനോട്​ ഇസ്രായേൽ വിമുഖത കാണിക്കുന്നത്​. ദ്വിരാഷ്​ട്ര ​േഫാർമുലയാണ്​ ഏറ്റവും സ്വീകാര്യമായ പരിഹാരം. അന്താരാഷ്​ട്ര നിയമപ്രകാരം വെസ്​റ്റ്​ ബാങ്കും കിഴക്കൻ ജറുസലേമും അധിനിവേശ മേഖലകളാണെന്നും ജൂതൻമാർ അവിടെ പാർപ്പിടമുണ്ടാക്കുന്നത്​ നിയമ വിരുദ്ധമായാണ്​ പരിഗണിക്കപ്പെടുന്നതെന്നും ഷംനി പറഞ്ഞു. 2007 മുതൽ 2009വരെ അധിനിവിഷ്​ട വെസ്​റ്റ്​ ബാങ്കിലെ കമാൻഡറായിരുന്നു ഷംനി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine conflict
Next Story