ട്രെയിനില്‍ സ്ഫോടനം; ബലൂചില്‍ ആറു മരണം

22:25 PM
07/10/2016

കറാച്ചി: ബലൂചിസ്താന്‍ പ്രവിശ്യയില്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. റിമോട്ട് കണ്‍ട്രോള്‍ ബോംബ് വഴിയാണ് ട്രെയിന്‍ തകര്‍ത്തത്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്വറ്റയില്‍നിന്ന് റാവല്‍പിണ്ടിയിലേക്കു പോകുന്ന ട്രെയിനാണ് തകര്‍ന്നത്. പരിക്കേറ്റവരെ ക്വാട്ടാ ആശുപത്രിയിലേക്കു മാറ്റി. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഇതുവരെ ആരുമേറ്റെടുത്തിട്ടില്ല.

 

Loading...
COMMENTS