താലിബാന് സമാധാന ചര്‍ച്ച: അഫ്ഗാന് ദൂതന് പാകിസ്താനില്‍
text_fields
ഇസ്ലാമാബാദ്: താലിബാനുമായുള്ള സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അഫ്ഗാന് ദൂതന് ഹസ്റത് ഉമര്‍ സാഖില്വാല് പാകിസ്താനിലത്തെി. സന്ധിസംഭാഷണങ്ങളുള്പ്പെടെ തന്ത്രപ്രധാന കാര്യങ്ങള്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി അദ്ദേഹം ചര്‍ച്ച നടത്തി. മുല്ല മന്‍സൂറിന്‍െറ മരണത്തോടെ മൗലവി ഹിബത്തുല്ല താലിബാന്‍െറ സാരഥ്യം ഏറ്റെടുത്ത പശ്ചാത്തലത്തില്‍ സമാധാനസംഭാഷണങ്ങള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. മുല്ല മന്‍സൂറിന്‍െറ കൊലപാതകം അഫ്ഗാന് സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് സര്‍താജ് അസീസിന്‍െറ വിലയിരുത്തല്‍. പാക്മണ്ണില്‍ നടന്ന യു.എസ് ഡ്രോണ്‍ ആക്രമണത്തിനെതിരെ പാകിസ്താന് രംഗത്തുവന്നിരുന്നു. അഫ്ഗാനു പുറമെ ചൈന, യു.എസ്, പാകിസ്താന് എന്നീ രാജ്യങ്ങളാണ് സന്ധിസംഭാഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.