മുല്ല അക്തറിന്‍െറ മരണം സ്ഥിരീകരിച്ചു
text_fieldsഹനോയി(വിയറ്റ്നാം): താലിബാന് നേതാവ് മുല്ല അക്തര്‍ മന്‍സൂര്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ബറാക് ഒബാമ സ്ഥിരീകരിച്ചു. പാക്-അഫ്ഗാന് അതിര്‍ത്തിയില്‍വെച്ച് കഴിഞ്ഞദിവസം അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് നേരത്തേ വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘അഫ്ഗാനില്‍ സഖ്യസേനക്കെതിരെ സായുധാക്രമണം നടത്തുന്ന അല്‍ഖാഇദ നേതാവിനെ വകവരുത്തി’യെന്ന് വിയറ്റ്നാം സന്ദര്‍ശനത്തിലുള്ള ഒബാമ വ്യക്തമാക്കി. മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാനശ്രമങ്ങളിലെ നാഴികക്കല്ലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, അതിര്‍ത്തിയില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളെ പാകിസ്താന് അപലപിച്ചു. ഡ്രോണ്‍ ആക്രമണങ്ങള്‍ പാകിസ്താന്‍െറ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ളെന്നും പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു.
