ജപ്പാനിലെ എ.ടി.എമ്മുകളില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കവര്‍ന്നത് 90 കോടി രൂപ
text_fieldsടോക്കിയോ: വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് ജപ്പാനിലെ എ.ടി.എമ്മുകളില്‍ നിന്ന് 1.44 ബില്ല്യണ്‍ (90 കോടി) രൂപയുടെ കവര്‍ച്ച. ഏകദേശം രണ്ടര മണിക്കൂറിനുള്ളില്‍ 1400 എ.ടി.എമ്മുകളില്‍ നിന്നാണ് കവര്‍ച്ച നടത്തിയതെന്ന് ജപ്പാനിലെ അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. സൗത്ത് ആഫ്രിക്കന്‍ ബാങ്കിന്‍െറ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് പണം അപഹരിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇതിന്പിന്നില്‍ അന്താരാഷ്ട്ര കുറ്റവാളികള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.
നൂറോളം പേര്‍ ചേര്‍ന്ന സംഘമാണ് ടോകിയോയിലെ 16 നഗരങ്ങളില്‍ നിന്ന് കവര്‍ച്ച നടത്തിയത്. മെയ് 15 ന് രാവിലെ അഞ്ചു മണിക്കും എട്ടു മണിക്കും ഇടയിലുള്ള സമയത്താണ് പണം പിന്‍വലിക്കപ്പെട്ടത്. ഒരു തവണ പിന്‍വലിക്കാവുന്ന പരമാവധി തുക 100,000 യെന്‍ ആയിരുന്നതിനാല്‍ 14, 000 തവണയായാണ് ഇത്രയും പണം പിന്‍വലിച്ചത്.
2012 -2013 വര്‍ഷങ്ങളില്‍ 26 രാജ്യങ്ങളില്‍ നിന്ന് 270 കോടിയോളം രൂപ അപഹരിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയത് എങ്ങനെയെന്നത് സംബന്ധിച്ച് ഇന്‍റര്‍പോള്‍ സഹായത്തോടെ ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്ന് ജാപ്പാനീസ് അന്വേഷണ സംഘം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
