Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതായ് ലാന്‍ഡില്‍...

തായ് ലാന്‍ഡില്‍ ഹോസ്റ്റലിന് തീപിടിച്ച് 17 വിദ്യാര്‍ഥിനികള്‍ മരിച്ചു

text_fields
bookmark_border
തായ് ലാന്‍ഡില്‍ ഹോസ്റ്റലിന് തീപിടിച്ച് 17 വിദ്യാര്‍ഥിനികള്‍ മരിച്ചു
cancel

ബാങ്കോക്ക്: തായ് ലാന്‍ഡില്‍ സ്കൂള്‍ ഹോസ്റ്റലിന് തീ പിടിച്ച് 17 വിദ്യാര്‍ഥിനികള്‍ വെന്തു മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നിരവധി വിദ്യാര്‍ഥിനികളെ കാണാതാവുകയും ചെയ്തു. അഞ്ചിനും പന്ത്രണ്ടിനും വയസ്സുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. ഉത്തര തായ്ലാന്‍ഡിലെ ചിയാങ് റായ് മേഖലയിലെ സ്കൂളിലാണ് ഞായറാഴ്ച്ച രാത്രി തീ പിടുത്തമുണ്ടായത്. മലയോര മേഖലകളിലെ  സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന കൃസ്ത്യന്‍ മിഷണറി നടത്തുന്ന സ്കൂളിലാണ് തി പിടിത്തമുണ്ടായത്.

സംഭവ സമയത്ത് കുട്ടികളെല്ലാം ഉറക്കത്തിലായിരുന്നു. തീ പിടുത്തത്തിന്‍െറ കാരണം വ്യക്തമല്ളെന്ന് പൊലീസ് കേണല്‍ സിയാങ്സിന്‍ അറിയിച്ചു. നിരവധി കുട്ടികള്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വിവരം അറിഞ്ഞ് രക്ഷിതാക്കള്‍ എത്തിയെങ്കിലും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:17 girls dead in thayland
Next Story