Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിഡ്നിയില്‍ ...

സിഡ്നിയില്‍ ഭീകരാക്രമണത്തിന് പദ്ധതി; കൗമാരക്കാരന്‍ അറസ്റ്റില്‍

text_fields
bookmark_border
സിഡ്നിയില്‍  ഭീകരാക്രമണത്തിന് പദ്ധതി; കൗമാരക്കാരന്‍ അറസ്റ്റില്‍
cancel

സിഡ്നി: സിഡ്നിയില്‍ തീവ്രവാദ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര-പശ്ചിമ സിഡ്നിയിലെ മക്കാരീ പാര്‍ക്ക് സ്വദേശിയായ തമീമിനെ സംയുക്ത തീവ്രവാദവിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. 18കാരനായ തമീമിനെ ബുധനാഴ്ച സിഡ്നിയിലെ പ്രാദേശിക കോടതിയില്‍ ഹാജരാക്കും. ജീവപര്യന്തരം തടവുശിക്ഷ ലഭിക്കാനാണ് സാധ്യത. സിഡ്നിയില്‍ തീവ്രവാദ ആക്രമണത്തിന് ഗൂഢാലോചന നടത്തുകയും ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാലാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രാജ്യം വിടാന്‍ ശ്രമിച്ച അന്നുമുതല്‍ തമീം പൊലീസ് നിരീക്ഷണത്തിലായിരുന്നു.

 

Show Full Article
TAGS:sydney terror plot teenager 
Next Story