Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസഞ്ചാരികളുടെ ആധിക്യം; ...

സഞ്ചാരികളുടെ ആധിക്യം; തായ് ദ്വീപ് അടച്ചു

text_fields
bookmark_border
സഞ്ചാരികളുടെ ആധിക്യം;  തായ് ദ്വീപ് അടച്ചു
cancel

തായ്പെയ്: വിനോദസഞ്ചാരികളുടെ പ്രവാഹത്തെ തുടര്‍ന്ന്  തായ്ലന്‍ഡിലെ കൊഹ് തചായ് ദ്വീപ് ഒക്ടോബര്‍ 15 വരെ അടച്ചു. സന്ദര്‍ശകരുടെ എണ്ണം അമിതമായി വര്‍ധിച്ചതോടെ കടല്‍ത്തീരങ്ങള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും നാശനഷ്ടം സംഭവിച്ചിരുന്നു. പാങ് ങാ പ്രവിശ്യയിലെ ഈ ദ്വീപ് സിമിലന്‍ ദേശീയപാര്‍ക്കിന്‍െറ ഭാഗമാണ്. കേടുപാടുകള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് ദ്വീപ് അടച്ചതെന്ന് ബാങ്കോക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 70 വിനോദസഞ്ചാരികള്‍ക്കു മാത്രം ചെലവഴിക്കാവുന്ന ഈ ദ്വീപില്‍ സമീപകാലത്ത് സന്ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം 1000 ആയി ഉയര്‍ന്നിരുന്നു. അവര്‍ കൈവെക്കാന്‍ തുടങ്ങിയതോടെയാണ് ദ്വീപിന്‍െറ മാസ്മരിക സൗന്ദര്യത്തിന് കോട്ടം തട്ടിയത്. ദ്വീപുകളുടെയും കടല്‍ത്തീരങ്ങളുടെയും ഭംഗിയാസ്വദിക്കാന്‍ തായ്ലന്‍ഡില്‍ ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഈ വര്‍ഷം എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandKoh Tachai
Next Story