Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യ കശ്മീര്‍...

ഇന്ത്യ കശ്മീര്‍ അതിര്‍ത്തി കരട് ബില്ലിനെതിരെ പാക്കിസ്താന്‍ യു.എന്നിന് പരാതി നല്‍കി

text_fields
bookmark_border
ഇന്ത്യ കശ്മീര്‍ അതിര്‍ത്തി കരട് ബില്ലിനെതിരെ പാക്കിസ്താന്‍ യു.എന്നിന് പരാതി നല്‍കി
cancel

ഇസ്ലാമാബാദ്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്ന ജിയോസ്പാഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ബില്ലിന്‍െറ കരടിനെതിരെ  പാക്കിസ്താന്‍.  ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വിവരം പ്രസിദ്ധപ്പെടുത്തുന്നതിനും വിതരണം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതും നിയന്ത്രിക്കുക എന്ന ഉദ്ധേശ്യത്തോടെ കൊണ്ടു വരുന്നതാണ്് ഈ ബില്ല്.  നിര്‍ദിഷ്ട  ബില്ലില്‍ യു.എന്‍ രക്ഷാ സമിതി ഇടപെടണമെന്ന്് പാക്കിസ്താന്‍ ആവശ്യപ്പെട്ടു.

കശമീര്‍ തര്‍ക്ക പ്രദേശമെന്ന യു.എന്നിന്‍െറ പ്രമേയത്തിനെതിരെയാണ് ഈ നിയമമെന്ന് പാക്കിസ്താന്‍ ആരോപിച്ചു. കരട് ബില്ലില്‍ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി ചിത്രീകരിക്കുന്നത് വസ്തുതാപരമായി തെറ്റാണെന്നും നിയമപരമായി ന്യായീകരിക്കാന്‍ പറ്റാത്തതുമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്‍െറ ലംഘനമാണെന്നും പാക്കിസതാന്‍ കുറ്റപ്പെടുത്തി.   

ബില്ല് പാസാവുകയാണെങ്കില്‍ ഇന്ത്യയുടെ മാപ്പ് തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് 7 വര്‍ഷം തടവോ അല്ളെങ്കില്‍ നൂറ് കോടി  രൂപയോ പിഴ ചുമത്താന്‍ ഇന്ത്യക്കാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india pak boarder issuemap
Next Story