ചൈന ഷേക്സ്പിയര് നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കും
text_fieldsബെയ്ജിങ്: വിഖ്യാത നാടകകൃത്ത് ഷേക്സ്പിയറിന്‍െറ 400ാം ചരമവാര്‍ഷികം ആചരിക്കുന്നതിന്‍െറ ഭാഗമായി അദ്ദേഹത്തിന്‍െറ നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ചൈന തീരുമാനിച്ചു. ബ്രിട്ടീഷ് നാടക കമ്പനി റെക്കോഡ് ചെയ്ത ഷേക്സ്പിയറിന്‍െറ നാടകങ്ങള്‍ ബെയ്ജിങ്ങിലും ഷാങ്ഹായിയിലും ആറുമാസം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടന് ആസ്ഥാനമായ ‘റോയല്‍ ഷേക്സ്പിയര് കമ്പനി’യാണ് നാടകങ്ങള്‍ പ്രദര്ശനത്തിനത്തെിക്കുന്നത്. ‘സ്ട്രാഫോര്‍ഡ്-അപോണ്-എവോണില്നിന്ന് തത്സമയം’ എന്ന റോയല്‍ ഷേക്സ്പിയര് കമ്പനിയുടെയും പിക്ചര്‍ ഹൗസ് എന്റര്ടെയ്ന്മെന്റിന്െറയും സംയുക്ത സംരംഭം ഞായറാഴ്ച ചൈനയിലത്തെി.
ഗ്രെഗറി ഡോറന് സംവിധാനം ചെയ്ത റിച്ചാര്‍ഡ് II, ഹെന്റി IVന്‍െറ ഭാഗം I& II, ഹെന്റി V എന്നീ ഷേക്സ്പിയര് നാടകങ്ങളാണ് മേയ് മുതല്‍ ഒക്ടോബര്‍ വരെ പ്രദര്‍ശിപ്പിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
