Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയ: ദൈര്‍സൂറില്‍...

സിറിയ: ദൈര്‍സൂറില്‍ പോരാട്ടം രൂക്ഷം

text_fields
bookmark_border
സിറിയ: ദൈര്‍സൂറില്‍ പോരാട്ടം രൂക്ഷം
cancel

ഡമസ്കസ്: അലപ്പോയിലും ദൈര്‍സൂറിലും ഐ.എസിനെതിരെ സൈന്യം പോരാട്ടം രൂക്ഷമാക്കി. നിരവധി മേഖലകള്‍ സൈന്യം തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, ഐ.എസുമായുള്ള പോരാട്ടത്തില്‍ 170 സൈനികര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷണസംഘം റിപ്പോര്‍ട്ട് ചെയ്തു.
ദൈര്‍സൂറിന്‍െറ ചില ഭാഗങ്ങളില്‍ ഐ.എസിന് ശക്തമായ വേരോട്ടമുണ്ട്.
മേഖലയിലെ അല്‍അസദ് ആശുപത്രിയും വ്യോമകേന്ദ്രവും പിടിച്ചെടുത്തതായും 26 സൈനികരെ വധിച്ചതായും ഐ.എസ് അവകാശപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് ആക്രമണം തുടങ്ങിയത്.

Show Full Article
TAGS:syria 
Next Story