Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅവശിഷ്ടങ്ങള്‍ കാണാതായ...

അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്‍േറത് തന്നെയാകാം

text_fields
bookmark_border
അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്‍േറത് തന്നെയാകാം
cancel

ക്വാലാലമ്പൂര്‍: ദക്ഷിണാഫ്രിക്കയിലും മൊറീഷ്യസിലെ റോഡ്രിഗസ് ദ്വീപിലും കണ്ടത്തെിയ അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്‍െറതു തന്നെയായിരിക്കാമെന്ന് മലേഷ്യ. വിമാനം കാണാതായി രണ്ടുവര്‍ഷത്തിനു ശേഷമാണ് മലേഷ്യയുടെ സ്ഥിരീകരണം. ഇപ്പോള്‍ സ്ഥിരീകരിച്ച രണ്ടെണ്ണമടക്കം  എം.എച്ച് 370 വിമാനത്തിന്‍െറ അഞ്ച് അവശിഷ്ടങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. എന്‍ജിന്‍െറയും വിമാനത്തിന്‍െറ ഉള്‍ഭാഗത്തെയും അവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടത്തെിയിരിക്കുന്നതെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ തിയോങ് ലൈ പറഞ്ഞു.

2014 മാര്‍ച്ച് എട്ടിനാണ് ക്വാലാലമ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ട വിമാനം കാണാതായത്. പറന്നുയര്‍ന്ന് ഒരു മണിക്കൂറിനകം വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. ഗള്‍ഫ് ഓഫ് തായ്ലന്‍ഡ്സിനു മുകളിലൂടെ പറക്കവെയാണ് വിമാനം കാണാതായതായി അധികൃതര്‍ സ്ഥിരീകരിച്ചത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysian plane
Next Story