Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിസക്കച്ചവടം: 100ലധികം ...

വിസക്കച്ചവടം: 100ലധികം എയ്ഡ്സ് രോഗികള്‍ കുവൈത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്

text_fields
bookmark_border
വിസക്കച്ചവടം: 100ലധികം എയ്ഡ്സ് രോഗികള്‍ കുവൈത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്
cancel

കുവൈത്ത് സിറ്റി: വിസക്കച്ചവടത്തിന്‍െറ മറവില്‍ വിദേശത്തുനിന്ന് 100ലധികം എയ്ഡ്സ് രോഗികള്‍ കുവൈത്തിലത്തെിയെന്ന് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ കുവൈത്തിലത്തെിയ വിദേശികളില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് അധികൃതര്‍ ഇക്കാര്യം കണ്ടത്തെിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന്, മെഡിക്കല്‍ എക്സാമിനേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊതുആരോഗ്യവിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മാജിദ അല്‍ഖത്താന് നല്‍കുകയും അവര്‍ ഡിപ്പാര്‍ട്ട്മെന്‍റ്തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. വിസക്കച്ചവടത്തിന് കൂട്ടുനിന്നവരെ കണ്ടത്തെി നിയമനടപടി സ്വീകരിക്കാനാണ് മന്ത്രാലയത്തിന്‍െറ തീരുമാനം. സമീപകാലത്ത് വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ എയ്ഡ്സ് പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ ഏറിയിട്ടുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. സ്വന്തംനാട്ടിലെ വൈദ്യപരിശോധനയില്‍ കൃത്രിമം കാണിച്ച് കുവൈത്തിലത്തെുന്നവര്‍ ഇവിടത്തെ പരിശോധനയിലാണ് രോഗബാധിതരാണെന്ന് തെളിയുന്നത്.

Show Full Article
TAGS:kuwait visa 
Next Story