പുതിയ മിസൈല്‍ പരീക്ഷണം വിജയമെന്ന് ഇറാൻ
text_fieldsതെഹ്റാന്: രണ്ടാഴ്ചമുമ്പ് ഇറാന് പുതിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി സൈനിക വൃത്തങ്ങള്‍. ഇസ്രായേല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മിസൈലുകളുടെ നിര്‍മാണത്തില്‍ ഇറാന് ഒരു വര്‍ഷമായി പരീക്ഷണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2,000 കിലോ മീറ്റര്‍ പ്രഹരപരിധിയുള്ള മിസൈല്‍ വിക്ഷേപണം വിജയമായിരുന്നുവെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അലി അബ്ദോലഹി പറഞ്ഞു. അമേരിക്കയുള്‍പ്പെടെയുള്ള വന്‍ശക്തികളുമായി ആണവ കരാറിലേര്‍പ്പെട്ടതിനുശേഷം ഇത്രയും പ്രഹരശേഷിയുള്ള മിസൈല്‍ പരീക്ഷണം ഇതാദ്യമായാണ്. ആണവ ആയുധ പരീക്ഷണം നടത്താന്‍ പാടില്ളെന്ന കരാര്‍ ഇറാന് ലംഘിച്ചതായി അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അഭിപ്രായപ്പെട്ടു. എന്നാല്‍, ആണവ പരീക്ഷണത്തിനല്ല മിസൈല്‍ വികസിപ്പിച്ചിരിക്കുന്നതെന്ന് ഇറാന് വ്യക്തമാക്കി. ആണവകരാറിനെ തുടര്‍ന്ന് വന്‍ശക്തി രാഷ്ട്രങ്ങള്‍ ഇറാനെതിരെ ഉപരോധങ്ങള്‍ പലതും പിന്‍വലിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
