Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭീഷണിയില്ലെങ്കില്‍ ആണവായുധം പ്രയോഗിക്കില്ല –കിം ജോങ് ഉന്‍
text_fieldsbookmark_border
പ്യോങ്യാങ്: ഉത്തര കൊറിയയുടെ പരമാധികാരത്തിന് മറ്റു രാജ്യങ്ങള്‍ ഭീഷണിയുയര്‍ത്തില്ളെങ്കില്‍ ആണവായുധം പ്രയോഗിക്കില്ളെന്ന് പ്രസിഡന്‍റ് കിം ജോങ് ഉന്‍. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ആയിരക്കണക്കിന് പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഉന്‍. ഉത്തര കൊറിയയോട് ശത്രുത പ്രഖ്യാപിച്ച രാജ്യങ്ങളുമായി സഹകരണത്തിന് തയാറാണെന്ന് യു.എസിനെയും ദക്ഷിണ കൊറിയയെയും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
2003ല്‍ ആണവായുധം കൈവശംവെക്കുന്നത് തടയുന്നതിനുള്ള കരാറില്‍നിന്ന് പിന്മാറിയ ഉത്തര കൊറിയ 2006 മുതലാണ് ആണവ പരീക്ഷണം തുടങ്ങിയത്. 2011ലും പരീക്ഷണം ആവര്‍ത്തിച്ചു. ലോകശക്തികളെ പ്രകോപിപ്പിച്ച് ഈ വര്‍ഷം ജനുവരിയില്‍ വീണ്ടും ആണവ പരീക്ഷണം നടത്തിയിരുന്നു. കൊറിയന്‍ തീരത്ത് അമേരിക്കന്‍-ദക്ഷിണ കൊറിയന്‍ സൈന്യത്തിന്‍െറ പരിശീലനമാണ് ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്നത്.
Next Story
