ബംഗ്ലാദേശില്‍ സൂഫി പുരോഹിതന് വെട്ടേറ്റ് മരിച്ചു
text_fieldsധാക്ക: ബംഗ്ലാദേശില്‍ സൂഫി പുരോഹിതന് അക്രമികളുടെ വെട്ടേറ്റ് മരിച്ചു. മുഹമ്മദ് ഷഹീദുല്ല എന്ന 65കാരനാണ് മരിച്ചത്. ഇദ്ദേഹത്തെ മാവിന് തോട്ടത്തില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സൂഫികള്‍ക്ക് നേരെയുണ്ടാകുന്ന ആദ്യ ആക്രമണമാണിത്.
മുമ്പും രാജ്യത്തെ ബുദ്ധി ജീവികള്‍ക്കും ബ്ലോഗര്‍മാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ മതമൗലിക വാദികളുടെ ആക്രമണമുണ്ടായിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളിലെ 20ല്‍ അധികം ആളുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു തയ്യല്‍ക്കാരനും പ്രൊഫസറും കൊല്ലപ്പെട്ടിരുന്നു. ഭീകര സംഘടനകള്‍ സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അധികൃതര്‍ അത് നിഷേധിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
