Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലപ്പോയില്‍ വീണ്ടും ആക്രമണം: 10 മരണം

text_fields
bookmark_border
അലപ്പോയില്‍ വീണ്ടും ആക്രമണം: 10 മരണം
cancel

ബൈറൂത്: താല്‍ക്കാലിക വെടിനിര്‍ത്തല്‍ ലംഘിച്ച് വിമതര്‍ക്കെതിരെ അലപ്പോയില്‍ വീണ്ടും സൈന്യത്തിന്‍െറ ബോംബാക്രമണം. ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഭാഗിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന്‍െറ തൊട്ടടുത്ത ദിവസമായിരുന്നു ആക്രമണം. വെടിനിര്‍ത്തലിനെ തുടര്‍ന്ന് മേഖല സമാധാനത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അതിനിടെ, വെടിനിര്‍ത്തല്‍ ലംഘിച്ച് അലപ്പോയില്‍ വിമതര്‍ സൈന്യത്തിന് നേരെ ആക്രമണം തുടരുകയാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു. വിമതരുടെ ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങള്‍ അറിയിച്ചു. ദിവസങ്ങളായി അലപ്പോയില്‍ സൈന്യം വിമതര്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 300ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് താല്‍കാലിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ നാലുലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ പ്രത്യേക പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തൂരയുടെ വെളിപ്പെടുത്തല്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story