ജപ്പാനില്‍ വിവാദ സൈനികാധിനിവേശ നിയമം പ്രാബല്യത്തില്‍
text_fieldsടോക്യോ: ഏറെ വിവാദമായ സൈനികാധിനിവേശ നിയമം ജപ്പാനില്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിയമമനുസരിച്ച്, ജപ്പാന്‍ സൈനികര്‍ക്ക് വിദേശ രാജ്യങ്ങളില്‍ സ്വയം പ്രതിരോധത്തിനല്ളെങ്കില്‍പോലും സൈനിക ഇടപെടലുകള്‍ നടത്താനാകും. രാജ്യത്തിന്‍െറ അടിസ്ഥാന നിലപാടുകള്‍ക്ക് ഈ നിയമം എതിരാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കടുത്ത വിമര്‍ശം ഉയര്‍ത്തിയിരുന്നു.
രണ്ടാം ലോകയുദ്ധത്തിനുശേഷം, അന്താരാഷ്ട്ര സമാധാന ശ്രമങ്ങളില്‍ ഇടപെടാനുള്ള അവസരമാണ് പുതിയ നിയമത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. പുതിയ നിയമം വഴി, വിവിധ സൈനിക ശക്തികളുമായി ഇടപഴകാനും ജപ്പാന്‍ സൈന്യത്തിന് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്‍റില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കപ്പെട്ടതും നിയമമാക്കിയതും. കഴിഞ്ഞ ദിവസം, നിയമത്തിനെതിരെ, നൂറിലധികം പേര്‍ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലും രണ്ട് ദിവസമായി പ്രതിഷേധം തുടരുകയാണ്. എന്നാല്‍, പ്രതിഷേധങ്ങളില്‍ കാര്യമില്ളെന്നും ദക്ഷിണ ചൈന കടലില്‍ വിവിധ രാജ്യങ്ങള്‍ തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കെ, ഇത്തരമൊരു നിയമം ആവശ്യമാണെന്ന് ഷിന്‍സോ ആബെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
