പാകിസ്താനും ഇറാനും വാണിജ്യ കരാറുകളില്‍ ഒപ്പുവെച്ചു
text_fields
ഇസ്ലാമാബാദ്: വാണിജ്യ-വ്യാപാര രംഗങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇറാനും പാകിസ്താനും ധാരണയിലത്തെി. രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ ഹസന്‍ റൂഹാനി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
ഉപരോധങ്ങളില്‍പെട്ട് ഇരുരാജ്യങ്ങളുടെയും വ്യാപാര-സാമ്പത്തിക കരാറുകള്‍ പ്രതിസന്ധി നേരിടുകയായിരുന്നു. എന്നാല്‍, വ്യാപാര-സാമ്പത്തിക-ഊര്‍ജ രംഗങ്ങളില്‍ കൈകോര്‍ക്കാന്‍ തീരുമാനിച്ചതോടെ അത് മറികടക്കാനാകുമെന്ന് നവാസ് ശരീഫ് പറഞ്ഞു. അഞ്ചു പ്രധാന കരാറുകളിലാണ് ഇരു രാഷ്ട്രനേതാക്കളും ഒപ്പുവെച്ചത്.
വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ രണ്ടു പുതിയ പാതകള്‍ തുറക്കാനും തീരുമാനിച്ചു. ഊര്‍ജമേഖലയില്‍ സഹകരണം വളര്‍ത്തുന്നതിന് ഇറാനില്‍നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്തു. ഉഭയകക്ഷിബന്ധം വര്‍ധിപ്പിക്കുന്നതിന് സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും പാകിസ്താനിലെ ഗൗദാര്‍ തുറമുഖത്തുനിന്ന് ഇറാനിലെ ചബഹാര്‍ തുറമുഖം വഴി വ്യാപാരം നടത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു. ഇരുരാജ്യങ്ങളിലെയും തീവ്രവാദ സംഘങ്ങള്‍ക്കെതിരെ ഒന്നിച്ചുപോരാടാനും നേതാക്കള്‍ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
