Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബഗ്ദാദിൽ...

ബഗ്ദാദിൽ ചാവേറാക്രമണത്തിൽ 29 മരണം

text_fields
bookmark_border
ബഗ്ദാദിൽ ചാവേറാക്രമണത്തിൽ 29 മരണം
cancel

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ ചാവേർ ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റു. തെക്കൻ ബാഗ്ദാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌കന്ദരിയ ഗ്രാമത്തിൽ നടന്ന ഫുട്ബാൾ മത്സരത്തിനിടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്.  

ജയിച്ചവർക്കുള്ള ട്രോഫി വിതരണം ചെയ്യുന്നതിനിടെ ജനക്കൂട്ടത്തിന് നടുവിൽ വെച്ച് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

തങ്ങളുടെ വാർത്താവിഭാഗമായ അമാഖിലൂടെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. സുന്നി, ഷിയാ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയാണ് ഇസ്‌കന്ദരിയ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bagdad blast
Next Story