സിറിയ: പുതിയ ഭരണഘടനയുടെ കരട് ആഗസ്റ്റോടെ
text_fieldsഡമസ്കസ്: സിറിയയില്‍ പുതിയ ഭരണഘടനയുടെ കരടുരൂപം ആഗസ്റ്റോടെ തയാറാക്കാന്‍ റഷ്യയുമായി ധാരണയിലത്തെിയതായി യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്നും കെറി വ്യക്തമാക്കി. അധികാരക്കൈമാറ്റത്തിനായി ബശ്ശാര്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനും തീരുമാനമായി. വെടിനിര്‍ത്തലിന്‍െറ ഭാഗമായി സിറിയയില്‍നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിച്ചിരുന്നു. ഈ തീരുമാനം യു.എസ് സ്വാഗതം ചെയ്തിരുന്നു. സിറിയയില്‍ യു.എസ് ബശ്ശാറിന്‍െറ അധികാരമാറ്റം ആഗ്രഹിക്കുമ്പോള്‍ റഷ്യ സര്‍ക്കാറിന് നിരുപാധികപിന്തുണയാണ് നല്‍കുന്നത്. അധികാരക്കൈമാറ്റം തീരുമാനിക്കേണ്ടത് സിറിയന്‍ ജനതയാണെന്നാണ് റഷ്യയുടെ അഭിപ്രായം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
