Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഗ്ദാദില്‍ സര്‍ക്കാറിനെതിരെ കൂറ്റന്‍ പ്രകടനം
text_fieldsbookmark_border
ബഗ്ദാദ്: ഇറാഖില്‍ സര്‍ക്കാറിനെതിരെ ജനരോഷം തെരുവിലേക്ക്. ശിയാ നേതാവ് മുഖ്തദ സദ്റിനെ അനുകൂലിച്ചും സര്‍ക്കാറിനെ എതിര്‍ത്തും ആയിരങ്ങളാണ് ബഗ്ദാദില്‍ വെള്ളിയാഴ്ച പ്രകടനം സംഘടിപ്പിച്ചത്. 24 മണിക്കൂറിനകം സുപ്രധാന രാഷ്ട്രീയ തസ്തികകളില്‍ യോഗ്യരെ നിയമിക്കണമെന്നും അല്ലാത്തപക്ഷം ഭരണ ആസ്ഥാനത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി നേതൃത്വം നല്‍കുന്ന സര്‍ക്കാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
