കുന്ദുസ് ആശുപത്രി ആക്രമണം: ഖേദം പ്രകടിപ്പിച്ച് യു.എസ് കമാന്‍ഡര്‍
text_fieldsകാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്ദുസ് ആശുപത്രിക്കുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം യുഎസ്-നാറ്റോ സേനകളുടെ കമാന്‍ഡറുടെ ഖേദപ്രകടനം. ചൊവ്വാഴ്ച കുന്ദുസ് നഗരത്തിലത്തെിയ കമാന്‍ഡര്‍ ജോണ്‍ നിക്കോള്‍സണ്‍ മരിച്ചവരുടെ ബന്ധുക്കളോടും പ്രാദേശിക നേതാക്കളോടും സംസാരിച്ചു. കമാന്‍ഡറുടെ ഭാര്യ നോറിന്‍, അഫ്ഗാന്‍ ആക്ടിങ് പ്രതിരോധ മന്ത്രി മസൂ സ്റ്റാനക്സായി എന്നിവരും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് കുന്ദുസില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധ സംഘടന നടത്തുന്ന ആശുപത്രിക്കുനേരെ ആക്രമണമുണ്ടായത്. ആശുപത്രി താലിബാന്‍ ഒളിത്താവളമായി ഉപയോഗിക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം.
ആശുപത്രിയുടെ പ്രവര്‍ത്തനം ആക്രമണത്തിന് ശേഷം ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് അവസാനിപ്പിച്ചു.സംഭവത്തിന് കാരണക്കാരായ സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് യു.എസ് സൈന്യത്തിന്‍െറ റിപ്പോര്‍ട്ട് അടുത്ത ദിവസം പുറത്തുവരുമെന്നാണ് സൂചന.
ആക്രമണത്തില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ മാപ്പുപറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
