Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിസ്ബുല്ല തീവ്രവാദ സംഘടനയെന്ന് അറബ് ലീഗും

text_fields
bookmark_border
ഹിസ്ബുല്ല തീവ്രവാദ സംഘടനയെന്ന് അറബ് ലീഗും
cancel

കൈറോ: ലബനാനിലെ ശിയാപ്രസ്ഥാനമായ ഹിസ്ബുല്ലയെ അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ്ലീഗും തീവ്രവാദ  സംഘടനയായി പ്രഖ്യാപിച്ചു. ഈ മാസാദ്യം ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സിയും ഹിസ്ബുല്ല തീവ്രവാദ സംഘടനയാണെന്ന് പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച കൈറോവില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ലീഗിന്‍െറ പ്രഖ്യാപനം.
22 അംഗ രാജ്യങ്ങളില്‍ ലബനാനും ഇറാഖും മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.സിറിയയിലും യമനിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളും ഹിസ്ബുല്ലയും വിരുദ്ധചേരികളിലാണ്.
അറബ് തീവ്രവാദ വിരുദ്ധ കരാറുകളുടെ ലംഘനമായ പ്രമേയത്തെ അനുകൂലിക്കാനാവില്ളെന്ന് ലബനാന്‍ വിദേശകാര്യ മന്ത്രി ജിബ്രാന്‍ ബാസില്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. യുഎസ്, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഹിസ്ബുല്ലയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘടനയുടെ സായുധവിഭാഗത്തെ യുറോപ്യന്‍ യൂനിയനും കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story