Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോളോകോസ്റ്റ്...

ഹോളോകോസ്റ്റ് അതിജീവിച്ച 112കാരന്‍ ഗിന്നസിലേക്ക്

text_fields
bookmark_border
ഹോളോകോസ്റ്റ് അതിജീവിച്ച 112കാരന്‍ ഗിന്നസിലേക്ക്
cancel

ജറൂസലം: നാസികളുടെ കൂട്ടക്കൊല അതിജീവിച്ച 112കാരന്‍ ഗിന്നസ് റെക്കോഡിലേക്ക്. ജീവിച്ചിരിക്കുന്ന പുരുഷന്മാരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് യിസ്രായേല്‍ ക്രിസ്റ്റലെന്ന  ഈ മുത്തശ്ശന്‍. 1903 സെപ്റ്റംബര്‍ 15ന്  പോളണ്ടിലെ ഒരു യാഥാസ്ഥിതിക ജൂത കുടുംബത്തിലാണ് ക്രിസ്റ്റല്‍ ജനിച്ചത്.
ഒന്നാം ലോകയുദ്ധത്തിനു ശേഷം പോളണ്ടിലെ   ഫാക്ടറിയില്‍ ജോലിചെയ്തുവരുകയായിരുന്നു ക്രിസ്റ്റല്‍. കുടുംബമൊത്ത് സ്വസ്ഥമായി കഴിയുകയായിരുന്നു.  രണ്ടാംലോകയുദ്ധക്കാലത്ത് നാസികള്‍ ഈ മേഖല കൈയേറിയതോടെ അദ്ദേഹത്തിന്‍െറ ജീവിതം താറുമാറായി. ജൂതന്മാരെ തിരഞ്ഞുപിടിച്ച് വധിച്ച നാസികള്‍ ക്രിസ്റ്റലിനെയും വെറുതെ വിട്ടില്ല. പിടികൂടി നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്കയച്ചു. ക്യാമ്പില്‍ വെച്ച്  ഭാര്യയും രണ്ടു മക്കളും കൊല്ലപ്പെട്ടു. 11 ലക്ഷത്തോളം ജനങ്ങള്‍ വെന്തുമരിച്ച ഈ ക്യാമ്പ് യുദ്ധാനന്തരം സോവിയറ്റ് യൂനിയനാണ് മോചിപ്പിച്ചത്. പിന്നീട് ക്രിസ്റ്റല്‍ ഇസ്രായേലിലേക്ക് ചേക്കേറുകയായിരുന്നു. യു.എസിലെ സൂസന്ന മുഷാത് ജോണ്‍സ് ആണ് ലോകത്തെ ഏറ്റവും പ്രായംകൂടിയ വനിത. 116 വയസ്സുണ്ട് ഈ മുതുമുത്തശ്ശിക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yisrael Kristalholocaust
Next Story