കമ്പ്യൂട്ടര്‍ ജയിച്ചു, മനുഷ്യന്‍ തോറ്റു
text_fieldsസോള്‍: കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) പ്രകാരം പ്രവര്‍ത്തിക്കുന്ന ഗൂഗ്ളിന്‍െറ കമ്പ്യൂട്ടര്‍ പ്രോഗ്രാമിനു മുന്നില്‍ നിലവിലെ ചാമ്പ്യന്‍ മുട്ടുകുത്തി. ഗൂഗ്ളിന്‍െറ ആല്‍ഫ ഗോ കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് ‘ഗോ’ എന്ന അതിസങ്കീര്‍ണമായ ബോര്‍ഡ് ഗെയിമിലെ നിലവിലെ ലോകചാമ്പ്യന്‍ ദക്ഷിണകൊറിയയുടെ ലീ സെഡോളിനെ തോല്‍പിച്ചത്. 18 ലോകകിരീടങ്ങള്‍ സ്വന്തമായുള്ള ലീയെ തോല്‍പിക്കുക എന്നത് ഏറെ ശ്രമകരമായാണ് ഗൂഗ്ളും കരുതിയിരുന്നത്. പക്ഷേ, മൂന്നര മണിക്കൂര്‍കൊണ്ട് ലീയെ ആല്‍ഫ മുട്ടുകുത്തിച്ചു.
അഞ്ചു കളികളുള്ള മത്സരത്തിലെ ആദ്യത്തേതാണ് നടന്നത്. മാര്‍ച്ച് 10, 12, 13, 15 തീയതികളിലാണ് ഇനിയുള്ള മത്സരം. വിജയിച്ചാല്‍ 10 ലക്ഷം ഡോളറാണ് ലീയെ കാത്തിരിക്കുന്നത്. ഒരു ദശാബ്ദക്കാലത്തേക്കെങ്കിലും ഗോയില്‍ കമ്പ്യൂട്ടറിന് മനുഷ്യനെ വെല്ലാനാവില്ളെന്നായിരുന്നു ശാസ്ത്രത്തിന്‍െറ വിലയിരുത്തല്‍.
പുരാതന കാലത്ത് ചൈനയിലും ജപ്പാനിലും ദക്ഷിണകൊറിയയിലും നിലനിന്നിരുന്ന ഈ കളി പഠിച്ചെടുക്കാനും ജയിക്കാനും ഏറ്റവും ബുദ്ധിമുട്ടുള്ള മത്സരങ്ങളിലൊന്നാണ്. ചതുരംഗത്തിനു സമാനമായുള്ള ബോര്‍ഡില്‍ കറുപ്പും വെളുപ്പും കല്ലുകളുപയോഗിച്ച് കളിക്കുന്നതാണ് മത്സരം. ‘ഞങ്ങള്‍ ചന്ദ്രനില്‍ കാലുകുത്തിയിരിക്കുന്നു’ എന്നാണ് മത്സരശേഷം ഗൂഗ്ളിന്‍െറ ഡീപ്മൈല്‍ഡ് പ്രോഗ്രാം ചീഫ് എക്സിക്യൂട്ടിവ് ഡെമിസ് ഹസാബിസ് ട്വീറ്റ് ചെയ്തത്. കൃത്രിമബുദ്ധിയെക്കുറിച്ചുള്ള ഗവേഷണത്തിന് ഗൂഗ്ള്‍ തയാറാക്കിയതാണ് ഡീപ്മൈല്‍ഡ് പ്രോഗ്രാം. കഴിഞ്ഞ ഒക്ടോബറിലും ‘ഗോ’ മത്സരത്തില്‍ ഒരു മനുഷ്യനെ ആല്‍ഫ തോല്‍പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
