Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right1,50,000 ഡോളറിന്‍െറ...

1,50,000 ഡോളറിന്‍െറ പുരസ്കാരം സ്പാം മെയിലില്‍

text_fields
bookmark_border
1,50,000 ഡോളറിന്‍െറ പുരസ്കാരം സ്പാം മെയിലില്‍
cancel

മെല്‍ബണ്‍: ആസ്ട്രേലിയന്‍ എഴുത്തുകാരിയായ ഹെലന്‍ ഗാര്‍നര്‍ ഇ-മെയില്‍ ഇന്‍ബോക്സ് നോക്കുന്നതിനിടെ അലക്ഷ്യമായി സ്പാം മെയിലൊന്ന് പരിശോധിച്ചതാണ്. താങ്കള്‍ക്ക് 150,000 യു.എസ് ഡോളര്‍ തുകയുള്ള ലോകത്തെ ഏറ്റവും വിലകൂടിയ വിന്‍ഹാം കാംപ്ബെല്‍ പുരസ്കാരം ലഭിച്ചിരിക്കുന്നുവെന്നായിരുന്നു സ്പാമില്‍ കിടന്ന സന്ദേശങ്ങളിലൊന്ന്. അതും പ്രശസ്തമായ യേല്‍ സര്‍വകലാശാലയില്‍നിന്ന്. ആദ്യമൊന്ന് അമ്പരന്നെങ്കിലും തട്ടിപ്പായിരിക്കുമെന്നു കരുതി ഒഴിവാക്കി. ആകാംക്ഷ  അടക്കാനാവാതെ പ്രസാധകരെയും സര്‍വകലാശാല അധികൃതരെയും വിളിച്ചപ്പോഴാണ് ഹെലന്‍ ഗാര്‍നര്‍ക്ക് വാര്‍ത്ത സത്യമാണെന്നു വിശ്വാസമായത്. അവര്‍ എഴുതിയ ദി ഹൗസ് ഓഫ് ഗ്രീവ്സ് (2014) എന്ന നോണ്‍ ഫിക്ഷനെത്തേടിയാണ് പുരസ്കാരമത്തെിയത്. അന്തരിച്ച പ്രമുഖ നോവലിസ്്റ്റ് ഡൊണാള്‍ഡ് വിന്‍ഹാം തന്‍െറ പങ്കാളി സാന്‍ഡി എം കാംപ്ബെലിന്‍െറ പേരിലേര്‍പ്പെടുത്തിയതാണ് പുരസ്കാരം. ഓരോ വര്‍ഷവും ഒമ്പത് പേര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്.  പുരസ്കാര ജേതാക്കളില്‍ ഇന്ത്യന്‍ എഴുത്തുകാരനായ ജെറി പിന്‍േറായുമുള്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍െറ ആദ്യ നോവലായ എം ആന്‍ഡ് ദി ബിഗ് ഹൂം എന്ന കൃതിയാണ് ഫിക്ഷന്‍ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. മുംബൈ സ്വദേശിയായ ജെറി പിന്‍േറാ പത്രപ്രവര്‍ത്തകന്‍ കൂടിയാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Helen Garner
Next Story