യു.എന്‍ ജീവനക്കാര്‍ക്കെതിരെ 2015ല്‍ ചുമത്തിയത് 99 ലൈംഗിക കേസുകള്‍
text_fieldsയുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭയിലെ ജീവനക്കാര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ചുമത്തിയത് 99 ലൈംഗികാതിക്രമകേസുകളെന്ന് യു.എന്‍. റിപ്പോര്‍ട്ട്. 2014ല്‍ 80 കേസുകളാണ് ജീവനക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത്.
10 സമാധാന ദൗത്യ സേനയിലെ 69 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് 99 കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 21 രാഷ്ട്രങ്ങളിലായി പ്രത്യേകിച്ച് ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും സൈനികരുമാണ് ലൈംഗിക കേസുകളിലെ പ്രതികള്‍. മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം കേസുകള്‍ വ്യാപകമാണെന്ന പരാതികള്‍ ഉയര്‍ന്നതോടെയാണ് കേസുകളില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ വെളിപ്പെടുത്തുന്ന ‘നെയിം ആന്‍ഡ് ഷെയിം’ നയം യു.എന്‍. നടപ്പിലാക്കിയത്.
കാനഡ, ഡെമോക്രാറ്റിക് റിപ്പബ്ളിക്കന്‍ രാഷ്ട്രമായ കോംഗോ എന്നിവിടങ്ങളിലെ സമാധാനദൗത്യ സേനാ അംഗങ്ങളാണ് കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബുറുണ്ടി, ജര്‍മനി, ഘാന, സെനഗല്‍, മഡഗാസ്കര്‍, റുവാണ്ട, ടോഗോ, ദക്ഷിണ ആഫ്രിക്ക, മൊറോകോ, ബനിന്‍, നൈജീരിയ, ഗബോണ്‍, സ്ളോവാക്യ, മാലദ്വീപ്, കാമറൂണ്‍, ബുര്‍ക്കിനഫാസോ, താന്‍സാനിയ എന്നീ രാഷ്ട്രങ്ങളിലെ സൈനികരും പൊലീസ് ഉദ്യോഗസ്ഥരുമാണ് ലൈംഗിക കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
