Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം; ഒമ്പതുമരണം

text_fields
bookmark_border
  • കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ ഭീകരര്‍
അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം; ഒമ്പതുമരണം
cancel

കാബൂള്‍: അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ചാവേര്‍ ആക്രമണം. പൊലീസുകാരനും രണ്ട് പ്രദേശവാസികളും ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ ഭീകരരാണ്. അതേസമയം, എട്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചും നാലുപേര്‍ പൊലീസ് നടത്തിയ തിരിച്ചടിയിലുമാണ് കൊല്ലപ്പെട്ടത്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



തദ്ദേശീയനായ ജീവനക്കാരനും 19 പ്രദേശവാസികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസും അഫ്ഗാന്‍ പൊലീസും നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആരും ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
 
ഉച്ചക്ക് ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോണ്‍സുലേറ്റിന്‍െറ പ്രധാന കവാടത്തിനു മുന്നിലത്തെിയ ഒരു ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റു ഭീകരര്‍ക്ക് കോണ്‍സുലേറ്റിനുള്ളിലേക്ക് കടന്നുകയറുന്നതിനുള്ള ശ്രമമായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു.
ജനുവരിയില്‍ മശാറെ ശരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെയും ആക്രമണമുണ്ടായിരുന്നു. അന്ന് 25 മണിക്കൂറോളമാണ് ആക്രമണം നീണ്ടുനിന്നത്.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story